സ്കൂളിലേക്ക് പോകും വഴി നെഞ്ചുവേദന അനുഭവപ്പെട്ടു ; പുതുപ്പള്ളി പരിയാരം ഗവൺമെന്റ് യുപി സ്കൂളിലെ ഹെഡ്‌മാസ്റ്റർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു



കോട്ടയം : സ്കൂളിലേക്ക് പോകും വഴി ഹെഡ്മ‌ാസ്റ്റർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.കോട്ടയം പുതുപ്പള്ളി പരിയാരം ഗവൺമെൻറ് യുപി സ്കൂളിലെ ഹെഡ്‌മാസ്റ്റർ രാജശേഖരൻ തമ്പിയാണ് (53) മരിച്ചത്, ഇദ്ദേഹം കൊല്ലം സ്വദേശിയാണ്.

രാവിലെ കൊല്ലത്തുനിന്ന് പുതുപ്പള്ളിയിലെ സ്കൂളിലേക്ക് വന്ന ഹെഡ്‌മാസ്റ്റർക്ക് മാങ്ങനത്ത് വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു, തുടർന്ന് ഇവിടുത്തെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തി. പിന്നീട് കോട്ടയം തിരുനക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.മൃതദേഹം വൈകിട്ടോടെ നാട്ടിലേക്ക് കൊണ്ടുപോയി.


Previous Post Next Post