
പ്രവാസിയെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് ഹൈക്കോടതി. 14 ലക്ഷം രൂപയാണ് നഷ്ട പരിഹാരം നൽകേണ്ടത്. പ്രവാസിയായ തലശ്ശേരി കതിരൂർ സ്വദേശി താജുദ്ദീനാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. താജുദ്ദീനെ ചക്കരക്കൽ പോലീസ് മാലമോഷണ കേസിലാണ് അറസ്റ്റ് ചെയ്തത്. 2018ൽ ഈ കേസിൽ 54 ദിവസം താജുദ്ദീൻ ജയിലിൽ കിടന്നു. പിന്നീട് കോഴിക്കോട് സ്വദേശി വത്സരാജാണ് മാലമോഷ്ടിച്ചതെന്ന് തെളിയുകയും താജുദ്ദീൻ കുറ്റവിമുക്തനാവുകയും ചെയ്തു. കുറ്റവിമുക്തനായ ശേഷം താജുദ്ദീൻ ഹൈക്കോടതിയെ സമീപിച്ചാണ് നഷ്ടപരിഹാരം നേടിയെടുത്തത്.