ഏഴാം ക്ലാസ് വിദ്യാർത്ഥി നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു


നെയ്യാറ്റിൻകരയിൽ വിദ്യാർത്ഥി നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു. കാരക്കോണത്ത് ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. മലയിൻകാവ് സ്വദേശി ഷാജിയുടെ മകൻ നിയാസാണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. രാവിലെ അനുജനും സുഹൃത്തിനുമൊപ്പം കുളത്തിൽ നീന്താൻ പോയതായിരുന്നു നിയാസ്. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള നീന്തൽ പരിശീലന കുളത്തിലാണ് അപകടമുണ്ടായത്. മൂന്ന് മാസം മുൻപ് ഉദ്ഘാടനം ചെയ്ത കുളത്തിൽ മതിയായ സുരക്ഷ ക്രമീകരണങ്ങളില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

Previous Post Next Post