റിമാൻഡിൽ

കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ് റിമാൻഡിൽ. പോലീസിനെ ഭീഷണിപ്പെടുത്തിയയതിന് സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മരട് അനീഷിനെ റിമാൻഡ് ചെയ്തത്. ഹണി ട്രാപ്പ് കേസിലെ പ്രതിയെ തേടിയെത്തിയപ്പോൾ മുളവുകാട് പോലീസ് അനീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ തുടർച്ചയായി സമൻസ് അയച്ചിട്ടും മരട് അനീഷ് കോടതിയിൽ ഹജാരായിരുന്നില്ല തുടർന്ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനിന് പിന്നാലെയാണ് മരട് അനീഷ് പോലീസിൻ്റെ പിടിയിലാകുന്നത്.
അതേസമയം മരട് അനീഷിനെ അന്വേഷിച്ച് തമിഴ്നാട് പോലീസ് സംഘവും കൊച്ചിയിൽ എത്തിയിട്ടുണ്ട്.അഞ്ച് മാസം മുമ്പ് വാഹനത്തില്‍ ഒരു സംഘം കൊണ്ടുവന്ന സ്വര്‍ണം തടഞ്ഞുവെച്ച് പിടിച്ചെടുത്ത കേസിൽ മരട് അനീഷ് പ്രതിയായിരുന്നു. ചാവടി എന്ന സ്ഥലത്ത് വെച്ചാണ് അനീഷ് സ്വർണ്ണകവർച്ച നടത്തിയത്. ഒളിവിലായിരുന്ന മരട് അനീഷിനെ അന്വേഷിച്ച് തമിഴ്നാട് പോലീസ് കേരളത്തിലെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അനീഷ് കസ്റ്റഡിയിലായ വിവരം കേരള പോലീസ് തമിഴ്നാട് പൊലീസ് കൈമാറുകയായിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് പോലീസ് സംഘം കൊച്ചിയിൽ എത്തിയിരിക്കുന്നത്. മരട് അനീഷിനെ കസ്റ്റഡിയിൽ എടുക്കാനുള്ള അപേക്ഷ തമിഴ്നാട് പോലീസ് കോടതിയിൽ സമർപ്പിക്കും.
ഹണി ട്രാപ്പ് കേസിലെ പ്രതിയെ തേടി എത്തിയപ്പോഴാണ് അനീഷിനെ കസ്റ്റഡിയില്‍ എടുത്തത്. ഹണി ട്രാപ്പ് കേസിലെ പ്രതിയായ യുവതിയെ അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ അവിടെ അനീഷുമുണ്ടായിരുന്നു.
കേരളത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മരട് അനീഷ്. കൊച്ചി കേന്ദ്രീകരിച്ചുള്ള വന്‍ ഗുണ്ടാ സംഘത്തിന്റെ തലവനാണ് മരട് അനീഷ്. നേരത്തെയും പല തവണ മരട് അനീഷ് പിടിയിലായിരുന്നു. കുഴല്‍പ്പണം, മയക്കുമരുന്ന് കടത്ത്, വധശ്രമം, ഗുണ്ടാ ആക്രമണം തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കെതിരെയുണ്ടായിരുന്നത്.