
കോൺഗ്രസ് വാർഡ് മെമ്പറിന്റെ വീടിന് നേരെ ആക്രമണം. ബൈക്കിന് തീയിട്ട് അക്രമികൾ. തിരുവനന്തപുരം അമ്പൂരിയിലെ കോൺഗ്രസ് വാർഡ് മെമ്പർ സീനാ അനിലിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ. സംഭവത്തിൽ ഒരാൾ പിടിയിൽ.
തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത് മുതൽ തനിക്കെതിരെ ഭീഷണിയുണ്ടായിരുന്നുവെന്നും ഇങ്ങനെ അക്രമിക്കുമെന്ന് കരുതിയില്ലെന്നും വാർഡ് മെമ്പർ സീനാ അനിൽ പ്രതികരിച്ചു. പട്ടാളക്കാരനായ മകൻ നാട്ടിലെത്തിയപ്പോ വീട്ടുകാരെയെല്ലാം കാണാനായി സ്വന്തം വീടുവരെ പോയതായിരുന്നു. രാത്രിയിൽ അവൻ മാത്രം കൂട്ടുകാരെ കാണാൻ മാത്രമായി വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. രാത്രി മൂന്നിന് വണ്ടിയുടെ അടുക്കൽ നിന്ന് ശബ്ദങ്ങൾ കേട്ടതോടെ ഇറങ്ങിവന്നപ്പോഴാണ് വീടിന്റെ നാലുവശത്തുനിന്നും ആളുകൾ ഇറങ്ങിയോടുന്നത് ശ്രദ്ധയിൽ പെട്ടത്. ജനലിലൂടെ നോക്കിയപ്പോഴാണ് ബൈക്ക് ആളിക്കത്തുന്നത് കാണുന്നത്. സീന വ്യക്തമാക്കി.
രാത്രി വീടിനടുത്ത് നിന്ന് സംശയാസ്പദമായി ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.