നടിയെ ആക്രമിച്ച കേസ്…കോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അഭിഭാഷക ടിബി മിനി….


കൊച്ചി: കോടതി ഒരു കാര്യവുമില്ലാതെ തന്നെ ആക്രമിക്കുകയാണെന്ന് അഡ്വ. ടിബി മിനി . വിചാരണ കോടതിയുടെ രൂക്ഷ വിമര്‍ശനത്തിൽ മറുപടിയുമായി നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷക ടിബി മിനി. കോടതിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് ടിബി മിനിയുടെ മറുപടി.

കോടതി ഒരു കാര്യവുമില്ലാതെ തന്നെ ആക്രമിക്കുകയാണെന്ന് അഡ്വ. ടിബി മിനി പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കിടെ ഹാജരായത് പത്തു ദിവസം മാത്രമാണെന്ന കോടതി വിമര്‍ശനം നുണയാണെന്നും കോടതി എന്തിനാണ് ഇങ്ങനെ കളവ് പറയുന്നതെന്ന് അറിയില്ലെന്നും ടിബി മിനി പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ വാദത്തിനിടെ പരമാവധി എല്ലാ ദിവസങ്ങളിലും കോടതിയിൽ പോയിട്ടുണ്ട്.

സീനിയർ അഭിഭാഷകർ സാധാരണ വിചാരണ കോടതിയിൽ ഹാജരാകാറില്ല. അതിജീവിതയ്ക്ക് വേണ്ടി ഫീസ് പോലും വാങ്ങാതെയാണ് ഹാജരായത്. എന്തിനാണ് കോടതി തന്നെ വ്യക്കിപരമായി ആക്രമിക്കുന്നത്. മെമ്മറി കാര്‍ഡ് ചോര്‍ന്നത് താൻ കാരണമാണ് ലോകം അറിഞ്ഞത്. ദിലീപിന്‍റെ ആളുകള്‍ ആക്രമിച്ചതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോള്‍ കോടതി നടത്തുന്നതെന്നും അഡ്വ. ടിബി മിനി കുറ്റപ്പെടുത്തി. പൊതുപരിപാടികളിലടക്കം കേസുമായി ബന്ധപ്പെട്ട് കോടതിയെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ലെന്നും ടിബി മിനി പറഞ്ഞു.

Previous Post Next Post