ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു





തൃശൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മാള അഷ്ടമിച്ചിറ അണ്ണല്ലൂരിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് അപകടമുണ്ടായത്.

 ബൈക്ക് യാത്രക്കാരായ നീൽ ഷാജു (19), അലൻ ഷാജു (19) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. 

തുടർന്ന് ഇരുവരും ബൈക്കിൽ നിന്ന് തെറിച്ച് റോഡിലേക്ക് വീണു. ഹെൽമറ്റുകളും തെറിച്ചുവീണു. നാട്ടുകാരെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
أحدث أقدم