കോട്ടയം തലയോലപറമ്പ് ബസ് സ്റ്റാന്റിനുള്ളിൽ യാത്രക്കാരന്റെ കാൽപാദത്തിലൂടെ ബസിന്റെ ടയർ കയറിയിറങ്ങി: ഗുതുതരമായി പരിക്കേറ്റ യാത്രക്കാരനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.


വൈക്കം: തലയോലപറമ്പ് ബസ് സ്റ്റാന്റിനുള്ളിൽ യാത്രക്കാരന്റെ കാൽപാദത്തിലൂടെ ബസിന്റെ ടയർ കയറിയിറങ്ങി. ഗുതുതരമായി പരിക്കേറ്റ യാത്രക്കാരനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

എറണാകുളം തമ്മനം എടത്തലയിൽ മുളയംകോട്ടിൽ ജമാലി (55)നാണ് ഗുരുതരമായി പരിക്കേറ്റത്.തലയോലപറമ്പ് സ്വകാര്യ ബസ് സ്റ്റാൻഡിൽ ഇന്ന് ഉച്ചകഴിഞ്ഞ് 1.52 നായിരുന്നു അപകടം.

സ്വകാര്യ ബസിൽ കയറാൻ ബസ് സ്റ്റാൻഡിലൂടെ നടക്കുന്നതിനിടയിൽ കെ എസ് ആർ ടി സി ബസാണ് പാദത്തിലൂടെ കയറിയത്. തമ്മനത്തേക്ക് പോകാനായി സ്റ്റാൻഡിൽ വന്ന ഇമാൽ സ്റ്റാൻഡിൻ്റെ മുൻവശത്ത് തെക്ക് ഭാഗത്തായി നിൽക്കുമ്പോൾ

എറണാകുളത്തിനുള്ള ബസ് സ്റ്റാൻഡിൻ്റെ പടിഞ്ഞാറു ഭാഗത്തുനിന്ന് വരുന്നത് കണ്ട് ജമാൽ കൈ ഉയർത്തി ബസ് നിർത്താൻ ആവശ്യപ്പെട്ട് നടന്നു വരുന്നതിനിടയിൽ സ്റ്റാൻഡിലേക്ക് കയറിയ കെ എസ് ആർടിസി ബസ് ഇടത് കാൽപാദത്തിൽ കയറുകയായിരുന്നു. തലയോലപ്പറമ്പ് ഗവൺമെൻ്റ് ആശുപത്രിയിലെ ആംബുലൻസ് എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കൊളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി
Previous Post Next Post