പാലാ പിടിച്ചുകൊണ്ടുപോകാന്‍ ആരും മോഹിക്കണ്ട….പ്രചാരണം തുടങ്ങാന്‍ മാണി സി കാപ്പന്‍


കോട്ടയം: പാലായില്‍ പ്രചാരണം തുടങ്ങാന്‍ മാണി സി കാപ്പന്‍ എംഎല്‍എ. അടുത്ത ദിവസങ്ങളില്‍ ചുവരെഴുത്ത് ആരംഭിക്കും. ചുവരെഴുത്തും പ്രചാരണങ്ങളുമായി മുന്നോട്ടു പോകാന്‍ നിര്‍ദ്ദേശം ലഭിച്ചെന്ന് മാണി സി കാപ്പന്‍ . പാലായില്‍ താന്‍ തന്നെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘രമേശ് ചെന്നിത്തലയോടും പ്രതിപക്ഷ നേതാവിനോടും നേരത്തെ തന്നെ സംസാരിച്ചതാണ്. അവര്‍ ആരും എന്നോട് പാലാ വിടണമെന്ന് പറഞ്ഞിട്ടില്ല. എന്റെ പാര്‍ട്ടിയുടെ മണ്ഡലമല്ലേ അത്. കേരള കോണ്‍ഗ്രസ് എം വരുന്നതിന് ഒരു വിയോജിപ്പുമില്ല. പാലാ നിയോജക മണ്ഡലം തല്‍ക്കാലം എന്റെ കയ്യില്‍ ഇരിക്കുന്നതാണ്. അത് പിടിച്ചുകൊണ്ടുപോകാന്‍ ആരും മോഹിക്കേണ്ടതില്ല’, അദ്ദേഹം പറഞ്ഞു.

Previous Post Next Post