
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കോഴിക്കോട് ബൈപാസ് റോഡിൽ കൊപ്പം ജംക്‌ഷനു സമീപത്തുവെച്ചായിരുന്നു സംഭവം. കൊപ്പത്തു താമസിക്കുന്ന പാലക്കാട് സഹകരണ ആശുപത്രിയിലെ പീഡിയാട്രിഷ്യൻ ഡോ. സഞ്ജീവ് കുമാറം കുടുംബവും സഞ്ചരിച്ചിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. അപകടത്തിൽ വാഹനം പൂർണമായും കത്തിനശിച്ചു. ഞായറാഴ്ച രാത്രി ഒൻപതരയോടെയാണു സംഭവം. ഭാര്യയോടൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഇവരുടെ കാറിന് തീപിടിച്ചത്. കൊപ്പം ജംക്‌ഷൻ സിഗ്നൽ എത്തുന്നതിനു മുൻപു വാഹനത്തിന്റെ മുൻവശത്തു നിന്നു ചെറിയ തോതിൽ തീ ഉയരുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. പെട്ടെന്ന് തന്നെ വാഹനം നിർത്തി പുറത്തിറങ്ങിയാൽ വലിയ അപകടമാണ് ഒഴിവായത്.
പുറത്തിറങ്ങേണ്ട താമസം തീ മുഴുവനായി പടരുകയും വാഹനം പൂർണമായി കത്തിനശിക്കുകയും ചെയ്തു. വിവരമറിഞ്ഞ് മൂന്നുയുണിറ്റ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തുകയും തീ വയ്‌ക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തമുണ്ടാക്കാനിടയായതെന്നാണ് അഗ്നിരക്ഷാ സേനയുടെ നിഗമനം. ഡോക്ടറുടെ സമയോചിതമായ ഇടപെടലിനാൽ വലിയ അപകടത്തിൽ നിന്നാണ് രക്ഷപെട്ടത്. വാഹനം കത്തുന്നത് കണ്ട പരിസരവാസികളും നാട്ടുകാരും സ്ഥലത്ത് തടിച്ചു കൂടി. സംഭവത്തെത്തുടർന്ന് ബൈപാസ് റോഡിൽ അരമണിക്കൂർ നേരം ഗതാഗതം സ്തംഭിച്ചു