രക്തദാനം ചെയ്തിട്ട് പോയ ആളാണ്, സ്ത്രീകളെ കാണുമ്പോൾ പരമാവധി വിട്ട് നടന്നാൽ അവനവനു കൊള്ളാം’..


സോഷ്യൽ മീഡിയയിൽ വിഡിയോ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. നിരപരാധിയെന്ന് സ്വയം വിശ്വസിക്കുന്നുണ്ടെങ്കിൽ സാഹചര്യത്തെ ധൈര്യപൂർവ്വം നേരിടണമായിരുന്നുവെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ലെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

ആണുങ്ങൾക്ക് ഈ സംഭവമൊക്കെ വലിയ പാഠമാണ്. സ്ത്രീകളെ കാണുമ്പോൾ പരമാവധി വിട്ട് നടന്നാൽ അവനവനു കൊള്ളാം. ഏതെങ്കിലും പെണ്ണ് എന്തെങ്കിലും പറഞ്ഞു വീഡിയോ ഉണ്ടാക്കി വൈറൽ ആക്കിയാൽ കോടതിയോ മാധ്യമങ്ങളോ പോലീസോ ആരും നിങ്ങളുടെ കൂടെ ഉണ്ടാകില്ല. ഓർത്തോ എന്നും അദ്ദേഹം കുറിപ്പിൽ പറയുന്നുണ്ട്. അതേസമയം, സ്ത്രീകൾക്ക് മാത്രമല്ലല്ലോ, പുരുഷനും അന്തസ്സ് ഉണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ആ വാക്കുകളിലേക്ക്:

തിരക്കുള്ള ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം നേരിടുന്ന കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു. തന്റെ സുഹൃത്തിന് രക്തം ദാനം ചെയ്തിട്ട് യുവാവ് തിരിച്ച് ബസ്സിൽ വീട്ടിലേക്ക് പോകുന്ന വഴി ആണ് ഈ സംഭവം ഉണ്ടായതും, തന്നെ ഈ യുവാവ് സ്പർശിച്ചു എന്ന രീതിയിൽ ഒരു യുവതി ബസ്സിൽ നിന്നും വീഡിയോ എടുത്തതും, യുവതി തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ ഇട്ട് അത് വൈറൽ ആക്കിയതും. വീഡിയോ പുറത്ത് വന്നതിൽ പിന്നെ വളരെ സമ്മർദ്ദത്തിൽ ആയ യുവാവ് മരണം തെരഞ്ഞെടുത്തു. ആ സംഭവത്തിന്റെ ശരിയും, തെറ്റുമെല്ലാം കോടതി ആണല്ലോ വീഡിയോ നോക്കി തീരുമാനിക്കേണ്ടത്.

ആണുങ്ങൾക്ക് ഈ സംഭവമൊക്കെ വലിയ പാഠമാണ്.. സ്ത്രീകളെ കാണുമ്പോൾ പരമാവധി വിട്ട് നടന്നാൽ അവനവനു കൊള്ളാം.. ഏതെങ്കിലും പെണ്ണ് എന്തെങ്കിലും പറഞ്ഞു വീഡിയോ ഉണ്ടാക്കി വൈറൽ ആക്കിയാൽ കോടതിയോ മാധ്യമങ്ങളോ പോലീസോ ആരും നിങ്ങളുടെ കൂടെ ഉണ്ടാകില്ല. ഓർത്തോ. സ്ത്രീകൾക്ക് മാത്രമല്ലല്ലോ, പുരുഷനും അന്തസ്സ് ഉണ്ട്. ഒരു ലക്ഷം ആളുകൾ ഇത്തരം വീഡിയോസ് കാണുമ്പോൾ മിനിമം 1000 പേരെങ്കിലും നിങ്ങൾ ഞരമ്പൻ ആണെന്ന് വിശ്വസിക്കും. ഇദ്ദേഹം നിരപരാധി ആണെന്ന് വിശ്വസിക്കുന്നു എങ്കിൽ ഈ അവസ്ഥയെ ധൈര്യപൂർവം ഫെയ്‌സ് ചെയ്യണമായിരുന്നു.. നിരപരാധിത്വവും സമൂഹത്തിന്റെ മുന്നിൽ തെളിയിക്കണം ആയിരുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മരിച്ച യുവാവിന് പ്രണാമം. അതിനാൽ പുരുഷന്മാരെ ഭയം വേണ്ട, ജാഗ്രത മതി.

Previous Post Next Post