കുവൈറ്റിൽ വച്ച് ഫ്ലാറ്റിൽ കുഴഞ്ഞ് വീണ് മലയാളി മരിച്ചു


കുവൈറ്റിലെ ഫ്ലാറ്റിൽ കുഴഞ്ഞ് വീണ് മലയാളി മരിച്ചു. മംഗഫ് ബ്ലോക്ക് 4ൽ താമസിക്കുന്ന പത്തനംതിട്ട കറ്റാനം സ്വദേശി ജിബി ജോർജ് (42 ) ആണ് ഫ്ലാറ്റിൽ കുഴഞ്ഞ് വീണ് മരണപ്പെട്ടത്. ജനറൽ കോട്രാറ്റിങ് ഫോർ ബിൽഡിംങ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യയും, ഒരു മകനും ഉണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Previous Post Next Post