കോട്ടയം കുമരകം റോഡിൽ ഉപ്പൂട്ടി കവലയ്ക്ക് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം


കോട്ടയം: നഗരമധ്യത്തിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം.
വേളൂർ ചെമ്പോടിൽ കൃഷ്ണകുമാറിൻ്റെ ഭാര്യ വൃന്ദവിജയനാണ്  ഇന്നലെ 
വൈകിട്ട് ഏഴ് മണിയോടെ  അപകടത്തിൽ മരിച്ചത്.

വൃന്ദ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വൃന്ദയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വെസ്റ്റ് പോലീസ് കേസെടുത്തു,
സംസ്കാരം ഇന്ന് 
വൈകുന്നേരം 04:30 ന്
വേളൂർ എസ്.എൻ.ഡി.പി.യോഗം ശ്മശാനത്തിൽ.




Previous Post Next Post