രാഹുൽ മാങ്കൂട്ടത്തിലിന് നേരെ ചീമുട്ടയേറ്, പോലീസ് സംരക്ഷണമൊരുക്കിയത് ഏറെ പണിപ്പെട്ട്


ലൈം​ഗിക പീഡനക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് നേരെ ചീമുട്ടയേറ്. രാഹുലിനെ തിരുവല്ല ജെഫ് സിഎം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകാനായി മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ നിന്ന് പുറത്തിറക്കിയപ്പോഴായിരുന്നു സംഭവം. പ്രതിഷേധിക്കാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്കിടയിൽ നിന്നാണ് മുട്ടയേറുണ്ടായത്. രാഹുലിനെ കൊണ്ടുവന്ന വാഹനത്തിന് നേരെയായിരുന്നു ഏറുണ്ടായത്. ഏറെ പണിപ്പെട്ടാണ് പോലീസ് രാഹുലിനെ പ്രതിഷേധക്കാരിൽ നിന്ന് സംരക്ഷിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ 3 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ടു. ജനുവരി 15ന് വൈകിട്ട് ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. 7 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് എസ്ഐടി കോടതിയിൽ സമർപ്പിച്ചത്.

Previous Post Next Post