തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിലെ എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്ത്. തിരുവനന്തപുരത്ത് എത്തിയ അമിത് ഷാ രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. രാവിലെ 11 മണിക്ക് ബിജെപി ജനപ്രതിനിധികളുടെ സമ്മേളനത്തിൽ പങ്കെടുക്കും. വൈകീട്ട് കോർകമ്മിറ്റി യോഗത്തിലും പങ്കെടുക്കും. പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്ന തീയതിയും പ്രഖ്യാപിക്കും. ഇന്നലെ രാത്രി 11.15ഓടെയാണ് അമിത് ഷാ തിരുവനനന്തപുരത്ത് എത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ, കുമ്മനം രാജശേഖരൻ അടക്കമുള്ള നേതാക്കൾ അമിത് ഷായെ സ്വീകരിച്ചു.