ഫുട്ബോൾ കളിക്കാനെത്തിയ വിദ്യാർത്ഥിയെ പീഡിപ്പിച്ചു…യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ….


തിരുവനന്തപുരം പൊത്തൻകോട് ഒൻപത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 33 വയസ്സുകാരൻ പിടിയിലായി. അണ്ടൂർക്കോണം പണിമൂല സ്വദേശിയായ ഗോകുൽ ആണ് പൊത്തൻകോട് പോലീസിന്റെ പിടിയിലായത്. ഫുട്ബോൾ കളിക്കാനെത്തിയ കുട്ടിയെ നിർബന്ധപൂർവ്വം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചായിരുന്നു പീഡനം. പ്രതി കുട്ടിയെ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പോലീസ് പറഞ്ഞു. വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ടതിനെത്തുടർന്ന് വീട്ടുകാർ കൗൺസിലിംഗിന് വിധേയനാക്കി. ഈ സമയത്താണ് കുട്ടി താൻ നേരിട്ട ക്രൂരത വെളിപ്പെടുത്തിയത്. ഫുട്ബോൾ മൈതാനത്ത് നിന്ന് ഗോകുൽ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടതായി സഹോദരനും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വീട്ടുകാരുടെ പരാതിയിൽ പോക്സോ (POCSO) നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ ഉടൻ തന്നെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഗോകുലിനെ റിമാൻഡ് ചെയ്തു.

Previous Post Next Post