വെള്ളത്തിൽ വീണ പന്തെടുക്കാൻ പോയി…തിരിയിൽപ്പെട്ട് പതിനൊന്ന് വയസുകാരന് ദാരുണാന്ത്യം…


തിരുവനന്തപുരം: തിരുവനന്തപുരത്ത് കടൽത്തീരത്ത് കളിക്കുന്നതിനിടെ തിരിയിൽപ്പെട്ട് പതിനൊന്ന് വയസുകാരന് ദാരുണാന്ത്യം. അന്തോണി-സ്മിത ദമ്പതികളുടെ മകൻ അഖിലാണ് മരിച്ചത്. പൂന്തുറയിലെ കടപ്പുറത്ത് കളിക്കുന്നതിനിടയായിരുന്നു അപകടം. വെള്ളത്തിലേക്ക് പോയ പന്തെടുക്കാൻ പോകുന്നതിനിടെ തിരയിൽ പെടുകയായിരുന്നു. തിരയിൽ പെട്ട കുട്ടിയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Previous Post Next Post