വീടിന് സമീപത്തെ കിണറ്റിൽ വീണ് പൂജാരി മരിച്ചു


തിരുവനന്തപുരത്ത് പൂജാരി കിണറ്റിൽ വീണ് മരിച്ചു. പൂവച്ചൽ പഞ്ചായത്തിൽ വീരണകാവ് ആശുപത്രിയ്ക്ക് സമീപം താമസിക്കുന്ന മുരളീധരൻ പോറ്റി ആണ് മരിച്ചത്. 70 വയസായിരുന്നു. വീടിന് സമീപത്തെ കിണറ്റിൽ അബദ്ധത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

Geographic Reference

സംഭവമറിഞ്ഞ ഉടൻ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും, പുറത്തെടുത്തപ്പോഴേക്കും മുരളീധരൻ പോറ്റി മരിച്ച നിലയിലായിരുന്നു. ഏറെക്കാലമായി പ്രദേശത്ത് പൂജാകർമ്മങ്ങൾ നിർവഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. സമീപപ്രദേശങ്ങളിലെയും വീടുകളിലെയും ക്ഷേത്രങ്ങളിലെയും പൂജകൾക്കായി പതിവായി പോകാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

അപകടം എങ്ങനെയാണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. കിണറ്റിന് സമീപം കാൽവഴുതി വീണതാകാമെന്ന സംശയമാണ് നിലനിൽക്കുന്നത്. സംഭവത്തിൽ കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയതായും പൊലീസ് അറിയിച്ചു.

أحدث أقدم