ആലപ്പുഴ;സ്വകാര്യ ബസും, ടോറസും കൂട്ടിയിടിച്ച് ബസ് ഡ്രൈവറടക്കം ഒമ്പത് പേര്‍ക്ക് പരിക്ക്


ചേര്‍ത്തല,തണ്ണീര്‍മുക്കം റോഡില്‍ സ്വകാര്യ ബസും, ടോറസും കൂട്ടിയിടിച്ച് ബസ് ഡ്രൈവറടക്കം ഒമ്പത് പേര്‍ക്ക് പരിക്ക്. വെളളിയാഴ്ച്ച രാവിലെ 11ഓടെയായിരുന്നു അപകടം. ചേര്‍ത്തലയില്‍ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത് . പരിക്കേറ്റ ബസ് ഡ്രൈവര്‍ കോട്ടയം ചെങ്ങളം പ്രശാന്തിയില്‍ രൂപേഷ് (46), യാത്രക്കാരായ വയലാര്‍ തിരുനിലത്ത് ഷീബ (51), മരുത്തോര്‍വട്ടം കാര്‍ത്തികയില്‍ ഗിരിജ (66), കുമരകം തോട്ടത്തില്‍ സാബു (59), വെച്ചൂര്‍ വേലിച്ചിറ ആനന്ദവല്ലി (65), കുടവെച്ചൂര്‍ തെക്കേനെല്ലിപ്പള്ളി ചന്ദ്രശേഖരന്‍ (56) എന്നിവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും, കൈകള്‍ക്കും സാരമായി പരിക്കേറ്റ രൂപേഷിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കേളേജിലേക്ക് മാറ്റി. നിസാര പരിക്കേറ്റ മറ്റു മൂന്നുപേര്‍ വിവിധ ആശുുപത്രികളില്‍ ചികിത്സ തേടി. ഇടിയുടെ ആഘാതത്തില്‍ യാത്രക്കാർ സീറ്റിൽ നിന്നും തെറിച്ചുവീണും മുന്നിലെ സീറ്റിലിടിച്ചുമാണ് പരിക്കേറ്റത്.  


Previous Post Next Post