മെഡിക്കൽ കോളേജ് പരിസരത്ത് മരത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു


തിരുവനന്തപുരം മെഡിക്കൽ കോളേജ് കോമ്പൗണ്ടിലെ  മരത്തിൽ നിന്ന് ചാടി ഒരാൾ ആത്മഹത്യ ചെയ്തു. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ഒപി ബ്ലോക്കിന് സമീപത്തായുള്ള മരത്തിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 

Previous Post Next Post