സ്വർണ്ണവില കുതിച്ചുയരുന്നു…ഇന്ന് പവന് കൂടിയത്…





കൊച്ചി : കേരളത്തിൽ സ്വർണ്ണവില കുതിച്ചുയരുന്നു. വെറും രണ്ട് ദിവസത്തിനിടെ 2,200 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ മൂന്ന് തവണയായി വില കൂടിയതിന് പിന്നാലെ ഇന്ന് വീണ്ടും പവന് വിലയിൽ വലിയ വർദ്ധനവുണ്ടായി. 1,01,800 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി ഇന്ന് 55 രൂപയാണ് വർദ്ധിച്ചത്. 12,725 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ഡിസംബർ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സർവകാല റെക്കോർഡ്. തുടർന്നുള്ള ദിവസങ്ങളിൽ വില കുറഞ്ഞ് ഒരു ലക്ഷത്തിൽ താഴെയെത്തിയ സ്വർണവിലയാണ് കഴിഞ്ഞ ദിവസം മുതൽ വീണ്ടും വർദ്ധിക്കാൻ തുടങ്ങിയത്.
Previous Post Next Post