പ്രവാസികൾക്ക് പുത്തൻ സമ്മാനവുമായി എയർ ഇന്ത്യ എക്സ്പ്രസ്; ലഗേജുകൾക്ക് വൻ ഇളവുകൾ പ്രഖ്യാപിച്ചു...


ദുബായ്/ കൊച്ചി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് പുത്തൻ സമ്മാനവുമായി എയർ ഇന്ത്യ എക്സ്പ്രസ്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് അധിക ലഗേജ് കുറഞ്ഞ നിരക്കിൽ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് എയർലൈൻ അവതരിപ്പിച്ചത്. അഞ്ച് കിലോ, പത്ത് കിലോ എന്നിങ്ങനെ അധികമായി ലഭിക്കുന്ന ലഗേജുകൾക്ക് വൻ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.


യുഎഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. ഈ മാസം(ജനുവരി) 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭ്യമാകുന്നത്. ഈ മാസം 16 മുതൽ മാർച്ച് 10 വരെയുള്ള കാലയളവിൽ യാത്ര ചെയ്യുന്നവർക്കായിരിക്കും ഈ ഇളവ് ലഭിക്കുക.



യുഎഇയിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് രണ്ട് ദിർഹം മാത്രം നൽകി അഞ്ച് കിലോയോ പത്ത് കിലോയോ അധിക ലഗേജ് മുൻകൂട്ടി ബുക്ക് ചെയ്യാം. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റായ www.airindiaexpress.com যখ മൊബൈൽ ആപ്പ് വഴിയോ മറ്റ് ബുക്കിങ് സൈറ്റുകൾ വഴിയോ ടിക്കറ്റ് എടുക്കുമ്പോൾ തന്നെ ഈ ഓഫർ തിരഞ്ഞെടുക്കാം.

നിലവിൽ എക്സ‌്പ്രസ് ലൈറ്റ് ഒഴികെയുള്ള നിരക്കുകളിൽ 30 കിലോ വരെ സൗജന്യ ലഗേജ് സൗകര്യം എയർ ഇന്ത്യ എക്സ്പ്രസ് നൽകുന്നുണ്ട്. പുതിയ ഓഫർ കൂടി പ്രയോജനപ്പെടുത്തുന്നതോടെ യാത്രക്കാർക്ക് 40 കിലോ വരെ ലഗേജ് നാട്ടിലേക്ക് എത്തിക്കാൻ സാധിക്കും. അവധിക്കാലം കഴിഞ്ഞു മടങ്ങുന്നവർക്കും കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും സമ്മാനങ്ങൾ കരുത്തുന്നവർക്കും ഈ ഇളവ് വലിയ ആശ്വാസമാകും.

Previous Post Next Post