ആശ്രയം തേടി ഒരു പെണ്ണ് ഇവർക്ക് മുന്നിലെത്തിയാൽ എന്തായിരിക്കും അവസ്ഥ, കോൺഗ്രസുകാരും, ബിജെപിക്കാരും അതിജീവിതയെ പരിഹസിക്കുന്നു; ഭാഗ്യലക്ഷ്മി





നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കോൺഗ്രസുകാരും, ബിജെപിക്കാരും അതിജീവിതയെ പരിഹസിക്കുന്നു എന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സാമൂഹിക മാധ്യമങ്ങളിൽ അവൾക്കെതിരെ രൂക്ഷമായി പോസ്റ്റിടുന്നെന്നും, ആശ്രയം തേടി നാളെ ഒരു പെണ്ണ് ഇവർക്ക് മുന്നിലേക്ക് ചെന്നാൽ എന്തായിരിക്കും അവളുടെ അവസ്ഥയെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. അതിജീവിതക്കൊപ്പം നിന്നതിന്‍റെ പേരിൽ എന്ത് സംഭവിക്കും എന്നറിയില്ലെന്നും, ഭയന്ന് ജീവിക്കുന്നതിനേക്കാൾ നല്ലത് ധൈര്യത്തോടെ ഒരു ദിവസമെങ്കിലും ജീവിക്കുന്നതാണെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
Previous Post Next Post