വിരഗുളിക നൽകി.. സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം


        

പൂഞ്ഞാർ മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യുപി സ്കൂളിലെ വിദ്യാർത്ഥികളെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛർദ്ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെത്തുടർന്നാണ് കുട്ടികളെ ചികിത്സയ്ക്കായി എത്തിച്ചത്. നിലവിൽ പൂഞ്ഞാർ പ്രാഥമിക ആരോഗ്യ കേന്ദ്രം, പാലാ ജനറൽ ആശുപത്രി എന്നിവിടങ്ങളിലായാണ് കുട്ടികൾ ചികിത്സ തേടിയിരിക്കുന്നത്.

വിഷബാധയുടെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും പ്രധാനമായും രണ്ട് കാര്യങ്ങളാണ് സംശയിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം സ്കൂളിൽ വെച്ച് കുട്ടികൾക്ക് വിരഗുളിക നൽകിയിരുന്നു. ഇതിന്റെ പാർശ്വഫലമാണോ അസ്വസ്ഥതയ്ക്ക് കാരണമെന്ന് പരിശോധിക്കുന്നുണ്ട്. സ്കൂളിലെ ഉച്ചഭക്ഷണത്തോടൊപ്പം നൽകിയ മോരും അസ്വസ്ഥതയ്ക്ക് കാരണമായിട്ടുണ്ടാകാമെന്ന് സംശയിക്കുന്നു.
Previous Post Next Post