വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കാറിൽ കയറ്റിയത് സാങ്കേതികം മാത്രം...കാന്തപുരം വിഭാഗം


തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയൻ കാറിൽ കയറ്റിയ സംഭവത്തിന് വലിയ പ്രാധാന്യം നൽകേണ്ടതില്ലെന്ന് കാന്തപുരം വിഭാഗം. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കാറിൽ കയറ്റിയത് സാങ്കേതിക വിദ്യ മാത്രമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡൻ്റ് സി മുഹമ്മദ് ഫൈസി പറഞ്ഞു. തുടരെ വിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളി നടേശനെ ആഗോള അയ്യപ്പ സംഗമത്തിനെത്തിയ മുഖ്യമന്ത്രി കാറിൽ കയറ്റിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിലാണ് കാന്തപുരം വിഭാഗത്തിൻ്റെ പ്രതികരണം.

'കാറിൽ കയറ്റുക എന്നത് വെറുമൊരു സാങ്കേതികം മാത്രമാണ്. അത് കൂടുതൽ ഹൈലൈറ്റ് ചെയ്യേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.' എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ കാര്യമാണ്. അദ്ദേഹം അതിൽ വിശദീകരണം നൽകിയിട്ടുമുണ്ട്. വിഷയത്തിൽ മുസ്‌ലിം ജമാഅത്തെ നിലപാട് അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

Previous Post Next Post