താൻ ഗവർണറായി ചുമതലയേല്‍ക്കുന്നതിന് മുമ്പായി പുഷ്പാർച്ചനയ്ക്ക് എത്തിയപ്പോഴാണ് അവഗണന നേരിട്ടത്. എല്ലാ നായന്മാർക്കും അവകാശപ്പെട്ടതാണ് മന്നത്ത് സ്മാരകം. താനൊരു കരയോഗം നായരെന്നും ആനന്ദബോസ് പറഞ്ഞു. ഗേറ്റ്കീപ്പറെ കാണാനല്ല പെരുന്നയില്‍ എത്തുന്നതെന്നും ഗവർണർ രൂക്ഷഭാഷയില്‍ പ്രതികരിച്ചു.അതിനിടെ, ആനന്ദബോസിന്റെ ആരോപണങ്ങളെ തള്ളി എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായർ രംഗത്തെത്തി. ആനന്ദ ബോസ് പറയുന്നതുപോലെ ഒരു സംഭവവും നടന്നിട്ടില്ല. ആനന്ദബോസ് മന്നം സമാധിയില്‍ വന്നിട്ട് കയറാൻ കഴിയാതെ ഒരിക്കലും പോയിട്ടില്ല. ആനന്ദബോസ് പെരുന്നയില്‍ എത്തി പുഷ്പാർച്ച നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.