തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് സത്യഗ്രഹം. എൽഡിഎഫ് നേതാക്കളും പങ്കെടുക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 2024ൽ ഡൽഹിയിൽ നടത്തിയ സമരത്തിന്റെ തുടർച്ചയാണിത്. എൽഡിഎഫിലെ ഘടകകക്ഷികളും മുന്നണിയുമായി സഹകരിക്കുന്ന പാർട്ടികളും വർഗബഹുജന സംഘടനകളും പ്രകടനമായെത്തി സത്യഗ്രഹത്തിന് പിന്തുണ അറിയിക്കും.