അസമിലെ ഗുവാഹത്തിക്കും പശ്ചിമ ബംഗാളിലെ ഹൗറയ്ക്കും ഇടയിൽ ഓടുന്ന ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനാണ് മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യുക. മാൾഡയിൽ നടക്കുന്ന പൊതുചടങ്ങിൽ 3,250 കോടി രൂപയിലധികം ചെലവിൽ നടപ്പാക്കുന്ന റെയിൽ-റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിക്കുകയും പുതിയ പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്യും.