( പ്രതീകാത്മക ചിത്രം )
✒️ ജോവാൻ മധുമല
പാമ്പാടി : പാമ്പാടി ടൗണിലെ വഴിവിളക്കുകൾ പ്രകാശിക്കാതെ ആയിട്ട് മാസങ്ങൾ ആയി
കാളച്ചന്തമുതൽ പാമ്പാടി ടൗൺ വരെ ഉള്ള സ്ഥലത്താണ് വഴിവിളക്കുകൾ പ്രകാശിക്കാത്തത്
ഇലക്ഷന് മുമ്പ് ശരിയാക്കും എന്ന പ്രതീക്ഷയിൽ ആയിരുന്നു നാട്ടുകാർ പക്ഷെ ഇലക്ഷനു ശേഷവും സ്ഥിതി പഴയതു തന്നെ '
കാളച്ചന്തയിൽ നിന്നും പാമ്പാടി ഭാഗത്തേയ്ക്ക് സഞ്ചരിക്കുമ്പോൾ റോഡിൻ്റെ ഇടതുഭാഗത്തെ വഴിവിളക്കുകൾ ആണ് പ്രവർത്തന രഹിതമായിരിക്കുന്നത്
വ്യാപാര സ്ഥാപനങ്ങളിലെ പ്രകാശം ആണ് 9 മണി വരെ ഏക ആശ്രയം
കടകൾ അടച്ചാൽ ഈ വശത്ത് ഇരുട്ട് പരക്കും അതേ സമയം വലതു വശത്ത് ഉള്ള വഴിവിളക്കുകൾ മിക്കവയും പ്രകാശിക്കുന്നുണ്ട്
പഞ്ചായത്ത് അധികാരികൾ അലംഭാവം വിചാരിക്കാതെ ഉടൻ തന്നെ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാരും വ്യാപാരികളും പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു