കുടുംബ ജീവിതം തകർത്തു, തൻ്റെ അസാന്നിധ്യം രാഹുൽ അവസരമാക്കി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവ്


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവും രം​ഗത്ത്. ഇതോടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ കുരുക്ക് മുറുകുന്നു. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബ ജീവിതം തകർത്തെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് പറയുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും, ഡിജിപിക്കും പരാതി നൽകി. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് ആവശ്യപ്പെടുന്നത്. തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വശീകരിക്കുകയാരുന്നെന്ന് പരാതിയിൽ പറയുന്നു.

തനിക്ക് വലിയ മാനനഷ്ടം ഉണ്ടായി. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തൻ്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വശീകരിച്ചു. ഞങ്ങൾ തമ്മിലുള്ള പ്രശ്നം തീർക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാഹുലിൻ്റെ വാദം. എന്നാൽ, പ്രശ്നം പരിഹരിക്കാൻ ആയിരുന്നെങ്കിൽ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്നും ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. അതേസമയം, ബലാത്സം​ഗ പരാതിയിൽ സത്യം ജയിക്കുമെന്നും സത്യം മാത്രമേ ജയിക്കാവൂ എന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. നല്ല ആത്മവിശ്വാസം ഉണ്ടെന്നും രാഹുൽ പറഞ്ഞു.

Previous Post Next Post