അടിമാലി മണ്ണിടിച്ചിൽ, മരിച്ച ബിജുവിന്റെ കുടുംബത്തിന് ധനസഹായം കൈമാറി…


ഇടുക്കി : അടിമാലിയിൽ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകി. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം ദേശീയപാത അതോറിറ്റിയാണ് പണം നൽകിയത്. ബിജുവിന്റെ കുടുംബത്തിന് സർക്കാർ സഹായം നൽകുന്നതിന് നിയമ തടസമുണ്ടെന്ന് ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് പറഞ്ഞു. 

സർക്കാർ സഹായം ലഭിക്കുന്നതിൽ ചില തടസങ്ങൾ നിലനിൽക്കുന്നതായി കളക്ടർ അറിയിച്ചു. മനുഷ്യനിർമ്മിത ദുരന്തമായതിനാൽ ദുരന്തനിവാരണ നിയമ പ്രകാരം തുക നൽകാനാവില്ല.മകൾക്ക് ജോലി നൽകുന്ന കാര്യം സർക്കാർ പരിഗണനയിലുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു. കൂടുതൽ സഹായം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് കളക്ടർ റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ടുണ്ട്. ഇതിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് കളക്ടർ അറിയിക്കുന്നത്.അതേസമയം മണ്ണിടിച്ചിലിൽ നാശനഷ്ടം സംഭവിച്ച കുടുംബങ്ങൾക്ക് നൽകേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമായിട്ടില്ല. ദേശീയപാത അതോറിറ്റിയാണ് ഇതിൽ തീരുമാനം എടുക്കേണ്ടത്. അടിയന്തരമായി തുക കൈമാറണമെന്ന് കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.
Previous Post Next Post