തൃശ്ശൂരിൽ ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ, 15 യുവതികളെ പീഡിപ്പിച്ചതായി പോലീസ്


വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ തൃശ്ശൂരിൽ ഇൻസ്റ്റാ ഇൻഫ്ലുവൻസർ അറസ്റ്റിൽ. തൃശൂർ താന്ന്യം സ്വദേശി യദു ഗിരീഷ് (38) ആണ്  അറസ്റ്റിലായത് . ഇൻസ്റ്റഗ്രാമിലെ ഇൻഫ്ളുവൻസറാണ് യദു ഗിരീഷ്. ഇയാൾക്കെതിരെ 3 യുവതികളാണ് പരാതി നൽകിയിരിക്കുന്നത്. മൊത്തം പതിനഞ്ചു യുവതികളെ പീഡിപ്പിച്ചതായി കണ്ടെത്തിയെന്ന് പോലീസ് വ്യക്തമാക്കി. കൂടുതൽ പരാതികൾ വരുന്നതായി തൃശൂർ ക്രൈം ഡിറ്റാച്ച്മെന്റ് പറഞ്ഞു. യുവതികളുടെ നഗ്നവീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും ,യുവതികളിൽ നിന്ന് പണം തട്ടിയെടുത്തതായും പരാതിയിലുണ്ട്.

Previous Post Next Post