കൊച്ചിയിൽ മുടി വെട്ടുന്നതിന് 20 രൂപ അധികം ചോദിച്ചതിന് സലൂൺ ജീവനക്കാരനെ മർദ്ദിച്ച യുവാവ് പിടിയിൽ.


കൊച്ചിയിൽ മുടി വെട്ടുന്നതിന് 20 രൂപ അധികം ചോദിച്ചതിന് സലൂൺ ജീവനക്കാരനെ മർദ്ദിച്ച യുവാവ് പിടിയിൽ. പനമ്പിള്ളി നഗർ കരിത്തല മണികണ്ഠൻ തുരുത്ത് വീട്ടിൽ സുബേഷിനെയാണ് (47) കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. 

ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം നടക്കുന്നത്. എറണാകുളം സൗത്ത് പാലത്തിനടിയിൽ പ്രവർത്തിക്കുന്ന സലൂണിൽ ആണ് ആക്രമണം നടന്നത്. രണ്ടാഴ്ച മുമ്പ് പ്രതി ഈ സലൂണിൽ നിന്ന് മുടി വെട്ടിയിരുന്നു. മുടി വെട്ടിയതിന് 100 രൂപയായി. എന്നാൽ പ്രതി തൊട്ടടുത്ത കടയിൽ ചോദിച്ചപ്പോൾ 80 രൂപയേ ഉള്ളൂ എന്നും 20 രൂപ അധികം വാങ്ങി എന്നും ചൊല്ലിയായിരുന്നു തർക്കം ആരംഭിച്ചത്. തർക്കം മൂർച്ഛിച്ചതിനെ തുടർന്ന് ജീവനക്കാർ പ്രതീയോട് അവിടെ നിന്നിറങ്ങി പോകാനായി ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ യുവാവ് അടുത്തുതന്നെയുള്ള വീട്ടിൽ ചെന്ന് ചുറ്റിക എടുത്തോണ്ട് വന്ന അവിടെ അക്രമം നടത്തുകയായിരുന്നു. സലൂണിലെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് മർദ്ദനമേറ്റിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.


Previous Post Next Post