രാത്രി ഭക്ഷണം കഴിച്ച 31 കുട്ടികൾക്ക് വയറുവേദനയും ഛർദിയും..ഭക്ഷ്യവിഷ ബാധ

കോഴിക്കോട് മരുതോങ്കര അംബേദ്കർ റസിഡൻസ് സ്കൂളിൽ ഭക്ഷ്യ വിഷബാധ. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച 31 വിദ്യാർത്ഥികൾക്കാണ് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടത്. 31 പേരും മരുതോങ്കര ഫാമിലി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി. രാത്രി വിദ്യാർത്ഥികൾ കഴിച്ച ചിക്കൻ കറിയിൽ നിന്നും ഭക്ഷ്യവിഷബാധ ഉണ്ടായെന്നാണ് സംശയം. വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ഹെൽത്ത് സൂപ്പർവൈസറുടെ നേതൃത്വത്തിൽ സ്കൂളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി

Previous Post Next Post