സുഹൃത്തുക്കൾ ചേർന്ന് വളര്‍ത്തിയ 36 പ്രാവുകളെ കഴുത്തറുത്ത് കൊന്നു…


കണ്ണൂരിൽ വീട്ടിൽ വളർത്തിയിരുന്ന പ്രാവുകളെ കൊന്ന നിലയിൽ കണ്ടെത്തി. അഴീക്കോട് മീൻകുന്നിലാണ് സംഭവം. മീൻകുന്ന് സ്വദേശി സുനിലിൻ്റെ വീട്ടിൽ വളർത്തിയിരുന്ന 36ഓളം പ്രാവുകളെയാണ് കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം നടന്നത്. പൂട്ട് തകർത്ത നിലയിലായിരുന്നു.

സുനിലിന്റെ മകന്‍ സി അനുരാഗ്, സുഹൃത്തുകളായ ഉജ്ജ്വല്‍, അനുവിന്ദ് എന്നിവര്‍ ചേര്‍ന്നാണ് പ്രാവുകളെ വളര്‍ത്തുന്നത്. ഫാന്‍സി പ്രാവുകള്‍, മത്സര പ്രാവുകള്‍ എന്നിവയുടെ കുഞ്ഞുങ്ങളടക്കം 51 പ്രാവുകളുണ്ട്. അതില്‍ 36 എണ്ണത്തെയാണ് കൊന്ന നിലയിൽ കണ്ടെത്തിയത്. എട്ട് ജോഡി പ്രാവുകളെയും 20 കുഞ്ഞുങ്ങളെയും കഴുത്തറത്ത് കൊന്നശേഷം തൊട്ടടുത്ത വയലില്‍ വലിച്ചെറിയുകയായിരുന്നു. സുനിലിന്റെ ഭാര്യ രാവിലെ ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് പ്രാവുകളെ കൂടിന് സമീപത്തും തൊട്ടടുത്ത വയലിലുമായി കണ്ടെത്തിയത്. ഉടന്‍ മകനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

أحدث أقدم