ക്യാൻറീനിൽ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ അസ്വസ്ഥത, കിൻഫ്ര പാർക്കിലെ 70 ഓളം ജീവനക്കാർക്ക് ഭക്ഷ്യവിഷബാധ


കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിൽ ഭക്ഷ്യവിഷബാധ. ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ഭക്ഷ്യവിഷബാധയേറ്റ 70 ഓളം പേർ മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സ തേടി. 33 പേർ കളമശ്ശേരി ഗവൺമെൻറ് മെഡിക്കൽ കോളജിലും, ബാക്കിയുള്ളവർ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലുമായാണ് ചികിത്സ തേടിയത്. ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം. കമ്പനിയിലെ ക്യാൻറീനിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് ജീവനക്കാർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടനെ ആശുപത്രികളിലെത്തിച്ച് ചികിത്സ നൽകുകയായിരുന്നു. പുറം കരാർ നൽകിയ കാക്കനാട്ടെ സ്വകാര്യ കാറ്ററിംഗ് സർവ്വീസിൽ നിന്നും എത്തിക്കുന്ന ഭക്ഷണമാണ് ക്യാൻറീനിൽ വിതരണം നടത്തിയതെന്ന് കമ്പനി അധികൃതർ അറിയിച്ചു.

Previous Post Next Post