വാസവൻ കയ്യാലപ്പുറത്തെ തേങ്ങ ! വിജയം കണ്ടറിയണം .. പുറത്ത് വരുന്ന വിവരങ്ങളും യു .ഡി .എഫ് കണക്ക് കൂട്ടലും ഇങ്ങനെ




കോട്ടയം മന്ത്രി വി.എൻ. വാസ വന് ജയം ഉറപ്പെന്ന് സി.പി.എം. ഉറപ്പിക്കുമ്പോൾ മണ്ഡലം പിടി ച്ചെടുക്കുമെന്ന വിശ്വാസത്തിൽ കോൺഗ്രസ്. ഡി.സി.സി. പ്രസി ഡന്റ് നാട്ടകം സുരേഷായിരുന്നു അവരുടെ സ്ഥാനാർഥി. വാസ വൻ 3000-5000 വോട്ടിൻ്റെ ഭൂരി പക്ഷത്തിൽ വിജയിക്കും എന്നാ ണ് സി.പി.എം.കണക്ക്.

2021-ൽ വാസവന് ഭൂരിപ ക്ഷം 14,303 വോട്ടുകളാണ്. അത്രയും ഭൂരിപക്ഷം ഇക്കുറി കിട്ടില്ലെന്ന് പാർട്ടി കരുതുന്നു വെങ്കിൽ അവിടെ മികച്ച മത്സ രം നടന്നുവെന്നത് അംഗീകരിക്കലാണെന്ന് കോൺഗ്രസ് കരുതുന്നു. ഭൂരിപക്ഷം കൂടും എന്നാണ് തിരഞ്ഞെടുപ്പിന് മുമ്പ് സി.പി. എം. പറഞ്ഞിരുന്നത്. എന്നാൽ, കോൺഗ്രസ് സ്ഥാനാർഥി എതിരേ വന്നത് മണ്ഡലത്തിൽ ചലനമുണ്ടാക്കിയെന്ന് സി.പി. എം. പറയാതെ പറയുന്നുണ്ട്. കൈപ്പത്തി ചിഹ്നത്തിൽ വർഷങ്ങൾക്കുശേഷം സ്ഥാനാർഥി യെ കിട്ടിയത് അവർക്ക് ആവേ ശമുണ്ടാക്കി. ഇതാകാം വോട്ട് വിഹിതം കൂട്ടാൻ കാരണം.

പക്ഷേ, വാസവൻ വിജയം ഉറപ്പിക്കുകയാണെന്ന് സി.പി.ഐ .എം ഉറപ്പിച്ച്
പറയുന്നു. വിവിധ സഭകളും സമൂഹങ്ങളുമായി വാസവൻ ഉണ്ടാക്കിയ അടുപ്പവും വിക സനവും വോട്ടുറപ്പിച്ചു എന്നാ ണ് കണക്ക്. എന്നാൽ, കോൺ ഗ്രസ്പറയുന്നത് വേറൊരു കണക്കാണ്. ഏറ്റുമാനൂർ നഗരസഭ, അതിരമ്പുഴ പഞ്ചായത്ത് എന്നിവിടങ്ങളിൽ വലിയ ലീഡ് നേടും. ആർപ്പൂക്കര, നീണ്ടൂർ മേഖലയിലും നേരിയ മുൻതൂ ക്കം കിട്ടും. വാസവൻ കുമരകം, തിരുവാർപ്പ്, അയ്മനം എന്നിവിടങ്ങളിൽ ലീഡ് നേടുമെങ്കിലും തങ്ങളെ മറികടക്കാൻ കഴിയില്ല. ദേവസ്വം മന്ത്രിക്ക് എതിരേ ശബരിമല വിഷയം കാര്യമാ യി ഉപയോഗിക്കാൻ കഴിഞ്ഞു വെന്നാണ് കോൺഗ്രസ് പറയുന്നത്.അതായത് കയ്യാലപ്പുറത്തെ തേങ്ങ

തദ്ദേശ തിരഞ്ഞെടുപ്പിൽ കുമരകം മേഖലയിലുണ്ടായ സി.പി.എം. വോട്ട് ചോർച്ച തുട രുമെന്നും അവർ പ്രതീക്ഷിക്കു ന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച താത്കാലിക മായ ചില ആശയക്കുഴപ്പം മാത്ര മായിരുന്നുവെന്നും വി.എൻ. വാ സവൻ എന്ന സ്ഥാനാർഥി വരു മ്പോൾ അതൊന്നും ബാധകമാ വില്ലന്നും സി.പി.എം. വിശ്വാസ ത്തോടെ വിലയിരുത്തുന്നുണ്ട്
Previous Post Next Post