കോട്ടയം : ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ സുനു ജോർജ് പ്രസിഡന്റ്, അഡ്വ. സിജു കെ ഐസക്ക് ജനറൽ സെക്രട്ടറി : ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ജില്ലാ ആസൂത്രണ സമിതി ഓഫീസിൽ പ്രസിഡന്റ് കെ. സി ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്നു.സംസ്ഥാന പ്രസിഡന്റ് കെ എം ഉഷ യോഗം ഉത്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറിമാരായ കെ കെ രാജീവൻ, കെ ആർ ജയകുമാർ, നിർവാഹക സമിതി അംഗം ഡയസ് മാത്യു,ജില്ലാ ജനറൽ സെക്രട്ടറി അജയൻ കെ മേനോൻ,സി.ഇ. ഒ മദൻ മോഹൻ എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികൾ പ്രസിഡന്റ് സുനു ജോർജ് (മാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് )വൈസ് പ്രസിഡന്റ് കെ. കെ ശാന്താറാം (രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്) ജനറൽ സെക്രട്ടറി അഡ്വ.സിജു കെ ഐസക്ക് (പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് )സെക്രട്ടറി മുഹമ്മദ് അൽസാഫ് (കങ്ങഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് )14 അംഗ നിർവാഹക സമിതിയെയും സംസ്ഥാന പ്രതിനിധികളെയും തെരെഞ്ഞെടുത്തു.