ജിദ്ദ : ജോലി കഴിഞ്ഞ്
മടങ്ങുന്നതിനിടെ ലിഫ്റ്റിൽ വച്ച് ഹൃദയാഘാതം സംഭവിച്ച് പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിലെ ഖാലിദ് ബിൻ വലീദിൽ അന്തരിച്ചു. കരിങ്കലത്താണി പൂവത്താണി വട്ടപ്പറമ്പ് പക്കത്ത് മുഹമ്മദ് (കുഞ്ഞാണി) - മൈമൂന ദമ്പതികളുടെ മകൻ മുഹമ്മദ് അഫ്സൽ (36) ആണ് ഖാലിദ് ബിൻ വലീദിൽ മരിച്ചത്.
പത്തു വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ഒരു മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയത്. ജിദ്ദ ഖാലിദ് ബിൻ വലീദിലെ എസ്ഐഎസ് ഷോപ്പിൽ കംപ്യൂട്ടർ എൻജിനീയറായിരുന്നു. മൃതദേഹം ബക്ഷ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഉവൈസയാണ് ഭാര്യ. അജ്‌വ അഫ്സൽ, ഫാത്തിമ അസ്ഹ എന്നിവർ മക്കളാണ്. ഹസ്‌നത്ത്, മുഹസിന, ആമിന എന്നിവർ സഹോദരിമാരാണ്. നിയമനടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കെഎംസിസി വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.