പാമ്പാടി : കോട്ടയം ജില്ലയിലെ പ്രവർത്തന മികവ് പരിഗണിച്ച് മികച്ച വില്ലേജ് ഓഫീസിനുള്ള റവന്യൂ അവാർഡ് കൂരോപ്പട വില്ലേജ് ഓഫീസിന് ലഭിച്ചു.
വില്ലേജ് ഓഫീസർ വിനു. കെ ഉതുപ്പിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരുടെ മികച്ച പ്രവർത്തനമാണ് അവാർഡിന് അർഹത നേടിയത്.
റവന്യൂ മന്ത്രി ശ്രീ. കെ രാജനിൽ നിന്നും വില്ലേജ് ഓഫീസർ വിനുവും ഫീൽഡ് അസിസ്റ്റന്റ് ബാലമുരളി കൊറ്റമംഗലവും ചേർന്ന് അവാർഡ് സ്വീകരിച്ചു