വോയ്സ് ഇൻപുട്ട് സംവിധാനത്തിലൂടെ ഉദ്യോഗസ്ഥർക്ക് ഫയൽ കുറിപ്പുകൾ സംസാരിച്ച് രേഖപ്പെടുത്താം (വോയ്സ് ഇൻപുട്ട്). ഇത് ടൈപ്പിങ്ങിനായുള്ള സമയം ലാഭിക്കാൻ സഹായിക്കും. തയ്യാറാക്കിയ കുറിപ്പുകൾ വിവിധ ഭാഷകളിലേക്ക് എളുപ്പത്തിൽ വിവർത്തനം ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്. ഒരു ഫയൽ എവിടെ എത്തിയെന്നും അതിന്റെ നിലവിലെ അവസ്ഥ എന്താണെന്നും ഉദ്യോഗസ്ഥർക്ക് വേഗത്തിൽ മനസ്സിലാക്കാം.
വകുപ്പുകൾ തിരിച്ചുള്ള സെർച്ച് ഓപ്ഷൻ നിലവിൽ വന്നതോടെ കത്തുകൾ അയക്കുന്നതും ഫയലുകൾ എഡിറ്റ് ചെയ്യുന്നതും കൂടുതൽ എളുപ്പമായി. കാഴ്ചപരിമിതിയുള്ളവർക്കും ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് പുതിയ മാറ്റങ്ങൾ. അക്ഷരങ്ങളുടെ വലിപ്പം മാറ്റാനുള്ള സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭരണസംവിധാനം പൂർണ്ണമായും കടലാസുരഹിതമാക്കി മാറ്റിയെടുക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ.