ഹൈക്കോടതിയാണ് രാഹുലിനു ജാമ്യം അനുവദിച്ചത്.
ഇതോടെ രാഹുലിനെതിരെ പൊലീസ് എടുത്ത മൂന്നു പീഡനക്കേസിലും ജാമ്യം ലഭിച്ചു.
ജാമ്യം ലഭിച്ചാൽ രാഹുൽ തെളിവു നശിപ്പിക്കുമെന്ന അതിജീവിത കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് രാഹുൽ കോടതിയിൽ വാദിച്ചത്. രാഹുലിൻ്റെ വാദം ശരിവച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്‌ഥനു കൈമാറണം. ഫെബ്രുവരി 16ന് അന്വേഷണ ഉദ്യോഗസ്‌ഥനു മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും കോടതി നിർദേശിച്ചു. മൂന്നു ദിവസം ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നിർദേശം. ഒപ്പം കേരളം വിട്ടു പോകരുതെന്നും രാഹുലിനോടു നിർദേശിച്ചിട്ടുണ്ട്. നേരത്തെ രണ്ടാം ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യവും മൂന്നാം ബലാത്സംഗ കേസിൽ ജാമ്യവും രാഹുലിനു ലഭിച്ചിരുന്നു.