✒️ ജോവാൻ മധുമല
പാമ്പാടി : കൊടുംചൂടിന് ആശ്വാസമായി പാമ്പാടിയിൽ വേനൽ മഴ വൈകിട്ട് 6:45 ന് തുടങ്ങിയ മഴ ഏകദേശം 1 മണിക്കൂർ അടുത്ത് പെയ്തു പക്ഷെ ശക്തമായി മഴ ലഭിച്ചില്ല പൊൻകുന്നം ,വാഴൂർ ,മീനടം ,പള്ളിക്കത്തോട് അരുവിക്കുഴി ,തുടങ്ങി മിക്ക സ്ഥലത്തും മഴ ലഭിച്ചു
കുംഭത്തിൽ മഴ പെയ്ത് കഴിഞ്ഞ ഉടനെ ആണ് കാർഷിക വിളകൾ നടുന്നത്
കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പ് അനുസരിച്ച് തിങ്കളാഴ്ച്ച വരെ മഴ ലഭിക്കും എന്നാണ് അറിയിപ്പ് എന്തായാലും വേനൽച്ചൂടിന് തെല്ലൊരു ആശ്വാസം ഈ മഴ നൽകി