‘ഞാനൊരു പാർട്ടിയേയും സപ്പോർട്ട് ചെയ്യുകയോ എതിർക്കുകയോ ചെയ്തിട്ടില്ല, എന്നിട്ടും ചിലര്‍…


രാഷ്ട്രീയ നിലപാട് വ്യക്തമാക്കി നടി മീനാക്ഷി. വിമർശനപരമായി കാര്യങ്ങൾ പറയുന്നതും സ്വാഗതം ചെയ്യുന്നുവെന്നും അതിൽ അസഹിഷ്ണുതയുമില്ലെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പ്രത്യക്ഷമായോ പരോക്ഷമായയോ ഞാനൊരു പാർട്ടിയേയും സപ്പോർട്ട് ചെയ്യുകയോ എതിർക്കുകയോ ചെയ്തിട്ടില്ല. വ്യക്തിപരമായി പ്രവർത്തനങ്ങൾ കൊണ്ടോ ചെരുമാറ്റങ്ങൾ കൊണ്ടോ പ്രസംഗങ്ങൾ കൊണ്ടോ ഇഷ്ടമുള്ളവർ എല്ലാ പാർട്ടികളിലുമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ ജനാധിപത്യപരമായി എൻ്റേതു കൂടിയാണ് എന്ന ബോധ്യമുള്ളയാളുമാണ്. പക്ഷെ ഞാൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുന്ന ആളും, എൻ്റെ ശരികൾ എഴുതാനും പറയാനും ഇഷ്ടപ്പെടുന്ന ആളുമാണ്. കഴിവതും വ്യക്തിപരമായി ആരെയും ബുദ്ധിമുട്ടിക്കാത്ത രീതിയിലാണെന്നും അവർ വ്യക്തമാക്കി

Previous Post Next Post