വയനാട്ടില്‍ ആദ്യ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ആംആദ്മി


സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ട്രാന്‍സ്‌ജെന്റര്‍ സ്ഥാനാര്‍ത്ഥി എന്‍ വി പ്രകൃതിയെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ ട്രാന്‍സ് ജെന്‍ഡറാണ് പ്രകൃതി.

നൂല്‍പ്പുഴ നായ്ക്കട്ടി സ്വദേശിയായ പ്രകൃതി കവിയും ആക്ടീവിസ്റ്റുമാണ്. ഇന്ന് ചേര്‍ന്ന പാര്‍ട്ടി കണ്‍വെന്‍ഷനിലാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായ ശേഷം ദേശീയ നേതൃത്വം ഔദ്യോഗിക പ്രഖ്യാപനം നടത്തും.

Previous Post Next Post