
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതിന് പിന്നാലെ തന്ത്രി കണ്ഠരർ രാജീവരെ വീട്ടിലെത്തി സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി. ജയിലില്‍ തനിക്ക് പ്രത്യേകിച്ച് ഒരു സൗകര്യവും കിട്ടിയിരുന്നില്ലെന്ന് തന്ത്രി പറഞ്ഞതായി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ജയിലില്‍ വളരെ മോശം അനുഭവമായിരുന്നു. യാതൊരു പരിഗണനയും അവിടെ കിട്ടിയില്ല. കൃത്യമായ ചികിത്സ പോലും ലഭിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞതായി കൊടിക്കുന്നിൽ സുരേഷ് പങ്കുവെക്കുന്നു.
തന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഡിസ്ചാർജ് ചെയ്യാൻ പൊലീസ് തിടുക്കം കാണിച്ചു. ഇക്കാര്യത്തിൽ വലിയ സമ്മർദം പൊലീസിന് മുകളിൽ നിന്നുണ്ടായതാണെന്ന് തന്ത്രി പറഞ്ഞിരുന്നുവെന്നും കൊടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേർത്തു. തന്ത്രിയുമായി പത്തനംതിട്ടയിലെ വീട്ടില്‍ അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ പ്രതികരണം