കുടുംബബദ്ധങ്ങൾ പ്രാർഥനാജീവിതത്തിൽ ശക്തിപ്പെടണം: ഡോ. ഗ്രേസ് ലാൽ


പുളിക്കൽകവല: വാഴൂർ സെൻ്റ് പീറ്റേഴ്സ് ഓർത്തഡോക്സ്  ഇടവകയുടെ സെൻ്റ് ഡയനീഷ്യസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ  നടത്തപ്പെട്ട കുടുംബ സംഗമത്തിന് പ്രശസ്ത ഫാമിലി കൗൺസിലർ ഡോക്ടർ ഗ്രേസ് ലാൻഡ് നേതൃത്വം നൽകി.ഓർത്തഡോക്സ് സഭയിൽ പുതുതായി രൂപീകരിച്ച സെൻ്റ് ഡൈനീഷ്യസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഇടവകയിൽ നടത്തപ്പെട്ട കുടുംബ സംഗമം  ഡോ. ഗ്രേസ് ലാൽ ഉദ്ഘാടനം ചെയ്തു .വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും കുടുംബ പ്രശ്നങ്ങൾക്കും  പ്രതിരോധം തീർക്കുവാൻ ഡയനിഷ്യസ് ഫെലോഷിപ്പ് മുൻകൈയെടുക്കണമെന്നും ഗ്രേസ് ലാൽ പറഞ്ഞു.  


എം.കെ ഫിലിപ്പ് മാടാംകുന്നേൽ കോർ എപ്പിസ്കോപ്പാ, ഫാ. ഷിബു ഈപ്പൻ ഊളയ്ക്കൽ എന്നിവർ സംസാരിച്ചു.വികാരി ഫാ. അലക്സ് തോമസ് നാഴൂരിമറ്റത്തിൽ, സഹ വികാരി ഫാ. ലെൻസൺ സ്ക്കറിയാ നടുത്തൊട്ടിയിൽ, ഡയനിഷ്യസ് ഫെലോഷിപ്പ് സെക്രട്ടറി സന്തോഷ് ഏബ്രഹാം മൂലയിൽ, ട്രസ്റ്റി എം എ അന്ത്രയോസ് മറ്റത്തിൽ, സെക്രട്ടറി രാജൻ  ഐസക് കണ്ണന്താനം എന്നിവർ നേതൃത്വം നൽകി.
Previous Post Next Post