
നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം ചിയാനൂര്‍ അരുവായില്‍ അസറിന്റെ ഭാര്യയും ചങ്ങരംകുളം ടിപ്പു നഗര്‍ കുറ്റിപ്പുള്ളിയില്‍ ഷംസുദ്ദീന്‍-നദീറ ദമ്പതികളുടെ മകളുമായ അസ്ന (20) ആണ് മരിച്ചത്. ആറുമാസം മുന്‍പായിരുന്നു അസ്നയുടെ വിവാഹം നടന്നത്. രണ്ട് ദിവസം മുന്‍പാണ് അസ്ന സ്വന്തം വീട്ടിലേക്ക് എത്തിയത്. ഇന്നലെ വീടിന്റെ മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയില്‍ അസ്നയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ ബന്ധുക്കളും, നാട്ടുകാരും ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എടപ്പാളില്‍ മൊബൈല്‍ ഷോപ്പ് ജീവന ക്കാരനാണ് ഭര്‍ത്താവ് അസര്‍. സംഭവത്തില്‍ ചങ്ങരംകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. തുടര്‍ന്ന് ഖബറടക്കം നടക്കും.