അയ്യപ്പസംഗമം അഴിമതി: വാസവൻ രാജിവയ്ക്കണമെന്ന് നാട്ടകം സുരേഷ്



ഏറ്റുമാനൂർ . ആഗോള അയ്യപ്പ സംഗമം നടത്തി കോടികളുടെ അഴിമതി നടത്തിയ മന്ത്രി വി എൻ. വാസവൻ രാജി വയ്ക്കണമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്, ഏറ്റുമാനൂർ കോൺഗ്രസ് നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

 അയ്യപ്പ സംഗമത്തിന് നേതൃത്വം നൽകിയത് വാസവനാണ്. കോടികളുടെ അഴിമതി പുറത്തു വന്നപ്പോൾ തനിക്കൊന്നും അറിയില്ലെന്ന് പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെ ന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂർ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ അധ്യക്ഷനായിരുന്നു. ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ജി.ഗോപകുമാർ, ജനറൽ സെക്ര ട്ടറിമാരായ ആനന്ദ് പഞ്ഞിക്കാരൻ, എം.മുരളി, കെ.ജി.ഹരിദാസ്, ജോബിൻ ജേക്കബ്, ആർപ്പുക്കര കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ്  സോബിൻ തെക്കേടം, മണ്ഡ ലം പ്രസിഡന്റുമാരായ ജോയി , ജൂബി ഐക്കരക്കുഴി, ജോൺസൺ സി.ജോസ ഫ്, സുമേഷ് കാഞ്ഞിരം, ആന്റ ണി ഒളശ്ശ, സി.കെ.സാബു, സിനു ജോൺ, ഏറ്റുമാനൂർ സഹകരണ ബാങ്ക് പ്രസിഡന്റ്റ് ബിജു കുമ്പി ക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.
أحدث أقدم