കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി ഏഴ് മരണം. കോഴിക്കോട് നല്ലളത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാലുപേർ പേർ മരിച്ചു. രാമനാട്ടുകര സ്വദേശികളായ ദിനില്‍, അജീഷ്, വിമല്‍, ഫാറൂഖ് കോളജ് സ്വദേശി ശ്യാംലാല്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ഒരാളുടെ നില അതീവ ഗുരുതരമാണ്. പന്തീരാങ്കാവ് സ്വദേശി ദിജിലാണ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലുള്ളത്. തിരുവനന്തപുരം കരമനയില്‍ ബൈക്ക് ഫുട്പാത്തിലിടിച്ച് മൂന്ന് മരണം. നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.30ഓടെയാണ് അപടകമുണ്ടായത്.